മലയാളം

സൂറ ഹുമസ - छंद संख्या 9
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ ( 1 ) ഹുമസ - Ayaa 1
കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
الَّذِي جَمَعَ مَالًا وَعَدَّدَهُ ( 2 ) ഹുമസ - Ayaa 2
അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.
يَحْسَبُ أَنَّ مَالَهُ أَخْلَدَهُ ( 3 ) ഹുമസ - Ayaa 3
അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു.
كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ ( 4 ) ഹുമസ - Ayaa 4
നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.
وَمَا أَدْرَاكَ مَا الْحُطَمَةُ ( 5 ) ഹുമസ - Ayaa 5
ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
نَارُ اللَّهِ الْمُوقَدَةُ ( 6 ) ഹുമസ - Ayaa 6
അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.
الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ ( 7 ) ഹുമസ - Ayaa 7
ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
إِنَّهَا عَلَيْهِم مُّؤْصَدَةٌ ( 8 ) ഹുമസ - Ayaa 8
തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.
فِي عَمَدٍ مُّمَدَّدَةٍ ( 9 ) ഹുമസ - Ayaa 9
നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌.

പുസ്തകങ്ങള്

  • മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടിഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ്‌ വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/2354

    Download :മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടി

  • ഇമാം നവവി(റ)യുടെ നാല്‍പത്‌ ഹദീസുകള്‍ഇമാം നവവി(റ)യുടെ വിഖ്യാതമായ തെരഞ്ഞെടുക്കപ്പെട്ട ഹദീസുകളുടെ സമാഹാരം

    എഴുതിയത് : ഇമാം അബൂ സകരിയ്യ അന്നവവി

    പരിശോധകര് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    പരിഭാഷകര് : സയ്യിദ്‌ സഹ്‌ഫര്‍ സ്വാദിഖ്‌

    Source : http://www.islamhouse.com/p/2373

    Download :ഇമാം നവവി(റ)യുടെ നാല്‍പത്‌ ഹദീസുകള്‍

  • ഖുര്‍ആനും ഇതര വേദങ്ങളുംതോറ, ബൈബിള്‍, ഹൈന്ദവവേദഗ്രന്ഥങ്ങള്‍ എന്നിവയുടെ പ്രാമാണികതയെ ഖുര്‍ആനുമായി താരതമ്യം ചെയ്ത്‌ ഖുര്‍ആനിന്‍റെ വ്യതിരിക്തത വ്യക്തമാക്കുന്നു.

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/2352

    Download :ഖുര്‍ആനും ഇതര വേദങ്ങളും

  • എളുപ്പമുള്ള ഹജ്ജ്‌വീട്ടില്‍ നിന്നിറങ്ങി തിരിച്ചെത്തുന്നത്‌ വരേയുള്ള ഹജ്ജ്‌ നിര്‍വ്വഹിക്കാനാവശ്യമായ കര്‍മ്മങ്ങള്‍, ദുല്‍ഹജ്ജ്‌ 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്‍, ഇഹ്രാമില്‍ പ്രവേശിച്ചാല്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.

    എഴുതിയത് : അബ്ദുസ്സലാം മോങ്ങം

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    Source : http://www.islamhouse.com/p/226537

    Download :എളുപ്പമുള്ള ഹജ്ജ്‌

  • ആഗോള സാമ്പത്തിക മാന്ദ്യം: ഇസ്ലാമിക പരിപ്രേക്ഷ്'യംആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായതിന്റെ കാരണങ്ങള്‍, പ്രശ്നങ്ങള്‍ , ഇസ്ലാമിക സാമ്പത്തിക ക്രമം പിന്തുടരുന്നതിലൂടെ ഈ പ്രശ്നത്തിലുള്ള ശാശ്വത പ്രതിവിധി: വിഷയത്തെക്കുറിച്ചുള്ള

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    Source : http://www.islamhouse.com/p/205618

    Download :ആഗോള സാമ്പത്തിക മാന്ദ്യം: ഇസ്ലാമിക പരിപ്രേക്ഷ്'യം

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share